മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതരണം മാത്രമല്ല അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മകള്‍ക്കൊപ്പമുള്ള ഓര്‍മ്മചിത്രം ഒരു കുറിപ്പോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞായിരുന്ന മകളെ നോക്കാന്‍ ഏല്‍പ്പിക്കാന്‍ ആരുമില്ലാത്ത സമയത്ത്, മകളേയും തോളിലേറ്റി സ്റ്റുഡിയോയില്‍ പോയി ജോലി ചെയ്യുന്നതാണ് ചിത്രത്തില്‍. ചിത്രത്തിന് അശ്വതിയുടെ കുറിപ്പ് ഇങ്ങനെ…
‘അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോള്‍ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ’ . ശില്പ ബാല, ആര്‍ജെ നീന തുടങ്ങി നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.
നിലപാടുകള്‍കൊണ്ടും, വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും എക്കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. തന്റെ മകളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. മകള്‍ പദ്മയെക്കുറിച്ച് അശ്വതി അടുത്തിടെ എഴുതിയ ചെറിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
‘ഉള്ളില്‍ നിന്നും, കൈയ്യില്‍ നിന്നും, ഒക്കത്തു നിന്നും, മടിയില്‍ നിന്നും ഇറങ്ങി ഒപ്പം വിരല്‍ തൂങ്ങി നടന്നവള്‍ മുന്നേ നടക്കാന്‍ പഠിക്കുന്നു… പെണ്മക്കള് വളര്‍ന്ന് പതിയെ പതിയെ കൂട്ടുകാരികളാവുന്നൊരു ട്രാന്സിഷന് ഉണ്ട്’ എന്നുള്ള കുറിപ്പ് ഇരു കയ്യുംനീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്.