കൊവിഡ് പ്രതിസന്ധി കാരണം സിനിമാ മേഖല സതംഭിച്ചതോടെ നിരവധിപേരാണ് ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നത്. സിനിമാ മേഖല ഉണരുന്നതും കാത്തിരിക്കുന്ന നിരവധിപേര്‍ ഉണ്ടെങ്കിലും കുറേയധികംപേര്‍ ജീവിക്കാനായി മറ്റ് ജോലികള്‍ തേടിപ്പോവുകയാണ്. ഇപ്പോഴിതാ കിന്നാരതുമ്പികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജാഫര്‍ ജീവിതത്തിന്റെ പ്രയാസങ്ങള്‍ക്കിടയില്‍ പുതിയ തൊഴില്‍ കണ്ടെത്തിയിരിക്കുകയാണ്.
49 രൂപയ്ക്ക് ‘സിനിമ ബിരിയാണി’ എന്ന പേരില്‍ കൊച്ചിയില്‍ ബിരിയണി വില്‍ക്കുയാണ് ജാഫര്‍. കൊവിഡ് പ്രതിസന്ധി മൂലം സിനിമ മേഖലയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവെച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
ആദ്യമായല്ല ജാഫര്‍ ഭക്ഷണം വില്‍ക്കുന്നത് ഉപജീവന മാര്‍ഗ്ഗമാക്കുന്നത്. ഏകദേശം 17 വര്‍ഷത്തോളമായി സിനിമ, സീരിയല്‍ ലൊക്കേഷനുകളില്‍ ഭക്ഷണം നല്കി വരുന്നത് ജാഫറാണ്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയോടെ വരുമാന മാര്‍ഗ്ഗം നില്‍ക്കുകയായിരുന്നു. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന സാഹചര്യത്തിലാണ് അദ്ദേഹം 49 രൂപയ്ക്ക് ബിരിയാണി കച്ചവടം ആരംഭിച്ചതെന്ന് മനോരമക്ക് നല്കിയ അഭിമുഖത്തില്‍ ജാഫര്‍ പറഞ്ഞു.
ജാഫറും ഭാര്യയുമാണ് ആദ്യം കച്ചവടം തുടങ്ങുന്നത്. പിന്നീട് ബിരിയാണിയുടെ ഡിമാന്റ് കൂടിയതോടെ ജോലിക്കാരെ വെക്കേണ്ടതായി വരികയുണ്ടായി. എറണാകുളത്താണ് ജാഫര്‍ കച്ചവടം നടത്തുന്നത്. തമ്മനം, വാഴക്കാല, വെണ്ണല, കലൂര്‍, പാലാരിവട്ടം എന്നീ പ്രദേശങ്ങളിലാണ് സിനിമ ബിരിയാണിയുടെ കച്ചവടം.
ബോഡിഗാഡ് എന്ന ദിലീപ് ചിത്രത്തിലാണ് ജാഫര്‍ ആദ്യമായി കാറ്ററിങ് ചെയ്യുന്നത്. പിന്നീട് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെയും കാറ്ററിങ് അദ്ദേഹം ചെയ്യുകയുണ്ടായി. തുടക്കത്തില്‍ പ്രതിദിനം 1000 ബിരിയാണിയാണ് വിറ്റുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദിവസേനെ 5000 ബിരിയാണികള്‍ വില്‍ക്കുന്നുണ്ട്.
കൊവിഡിന് മുന്‍പ് ജാഫര്‍ ഷക്കീല സംവിധാനം നിര്‍വ്വഹിക്കുന്ന ‘നീലക്കുറിഞ്ഞി പൂത്തു’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തിലായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നതും അദ്ദേഹമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കഥയില്‍ ചില മാറ്റങ്ങളോടെ ചിത്രീകരണം താമസിയാതെ തുടങ്ങുമെന്ന് ജാഫര്‍ അറിയിച്ചു.
35 വര്‍ഷമായി ജാഫറിന്റെ സിനിമ ജീവിതം തുടങ്ങിയിട്ട്. സിനിമ തീയ്യറ്റര്‍ ഓപ്പറേറ്റര്‍ മുതല്‍ നിര്‍മ്മാതാവ് വരെ നീണ്ടു നില്‍ക്കുന്നതാണ് സിനിമയിലെ അദ്ദേഹത്തിന്റെ യാത്ര. അതിന് പുറമെ 12 വര്‍ഷമായി ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയര്മാന്, ഫെഫ്ക മെസ് വര്‍ക്കേഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.