മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരികയുമാണ് പേര്‍ളി മാണി. ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പേളി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ എല്ലാംതന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ലോക്ഡൗണ്‍ കാലമാണ് ഗര്‍ഭിണിയായ വിവരം നടി എല്ലാവരെയും അറിയിച്ചിരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യത്തെ കണ്മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നായിരുന്നു പേളിയും ഭര്‍ത്തവ് ശ്രീനിഷും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തുടര്‍ന്ന് പേളിയുടെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ കുറിപ്പ് വൈറല്‍ ആകുകയാണ്. അനുരാഗ് ബാസു സംവിധാനം ചെയ്ത ലുഡോയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച പേളിയുടെ സിനിമ നെറ്റ് ഫ്ലക്സില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ ഗര്‍ഭകാല ചിത്രങ്ങളെ കുറിച്ച് മാത്രമാണ് സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്. ഇതിനെതിരെയാണ് പേളി രംഗത്തെത്തിയിരിക്കുന്നത്.
‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ എന്റെ ഗര്‍ഭകാലത്തെ കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങള്‍ക്ക് നന്ദി. അതോടൊപ്പം തന്നെ നെറ്റ് ഫ്ലെക്സില്‍ സംപ്രേഷണം ചെയ്യുന്ന എന്റെ സിനിമ ലുഡോയെയും പ്രൊമോട്ട് ചെയ്യുമോ? ഇതെന്റെ ആദ്യത്തെ ബോളിവുഡ് സിനിമയാണ്. ഈ ആവേശം അവിടെയും നിങ്ങള്‍ കാണിച്ചാല്‍ വളരെ സഹായമാക്കും.’ എന്നാണ് പേളിയുടെ പ്രതികരണം.
അതേസമയം, സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളിയായ നേഴ്സ് ആയാണ് പേളി ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ബച്ചന്, അനുരാഗ് ബസു, ഫാത്തിമ സന, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.