ഇളയദളപതി വിജയ്യുടെ കടുത്ത ആരാധകനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി. വിജയ്യെ കാണാന്‍ കൊതിച്ച വരുണിന്റെ ആഗ്രഹം സഫലമായിരിക്കുയാണ് ഇപ്പോള്‍. ചെന്നൈയില്‍ വിജയ്യുടെ ഓഫീസില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
വിജയ്യെ കണ്ട കാര്യം വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് അറിയിച്ചത്. താരത്തിനൊപ്പമുള്ള ഫോട്ടോ വരുണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിജയ്യെ കാണണമെന്ന് പല അഭിമുഖങ്ങളിലും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു.
വിജയ്യെ കാണാന്‍ ആഗ്രഹിക്കുന്നതായി മാനേജറെ വരുണ്‍ അറിയിച്ചിരുന്നു. അങ്ങനെയാണ് വരുണിനെ കാണാന്‍ വിജയ് അവസരമൊരുക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന സിനിമയ്ക്കായി താന്‍ കാത്തിരിക്കുകയാണ് എന്ന് വരുണ്‍ ചക്രവര്‍ത്തി പറയുന്നു.
ചിത്രം ഒടിടി റിലീസിന് ഇല്ലെന്ന് സംവിധായകന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ സ്വീകാര്യത നേടിയിരുന്നു. മാളവിക മോഹനന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
അതേസമയം, വിജയ്യുടെ എക്കാലത്തേയും ഹിറ്റ് ചിത്രം ഖുഷിയുടെ സംവിധായകന് എസ്ജെ സൂര്യയും വിജയ്യും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമല്ല. എസ് ജെ സൂര്യ വിജയ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.