കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയിലാണ് സംഭവം. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന് സന്ദീപ് ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മരിച്ച സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: ‘ഓണാശംസകള്‍ മക്കളെ’, കേരളക്കരയ്ക്ക് ആശംസകളുമായി കാര്‍ത്തി
പരുക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ നാട്ടുകാര്‍ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സന്ദീപിന്റെ ജീവന് രക്ഷിക്കാനായില്ല.
കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം. കുതിച്ചെത്തിയ വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.