കേരളക്കര ഇന്ന് ഓണം ആഘോഷമാക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ആഘോഷങ്ങളില്ലാതെ രണ്ടുവര്‍ഷത്തെ ഓണം മലയാളികള്‍ക്ക് വീടുകളില്‍ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഓണം വലിയ ആഘോഷമാക്കുകയാണ് മലയാളികള്‍.
ഓണം ആഘോഷിക്കുന്ന കേരളക്കരയ്ക്ക് നിരവധി പ്രമുഖരാണ് ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ പ്രിയ നടന് കാര്‍ത്തി. തമിഴ് സിനിമയിലെ തിളങ്ങുന്ന താരമാണ് കാര്‍ത്തി എങ്കിലും മലയാളികള്‍ക്കിടയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്.
Onam Ashamsagal Makkale!!
Enjoy the time with family! #HappyOnam— Actor Karthi (@Karthi_Offl) September 8, 2022
സോഷ്യല്‍ മീഡിയയിലൂടെയാണ് കാര്‍ത്തി കേരളക്കരയ്ക്ക് ആശംസ നേര്‍ന്നത്. ‘ഓണാശംസകള്‍ മക്കളെ’; കുടുംബവുമായി സന്തോഷം പങ്കുവയ്ക്കു എന്നാണ് കാര്‍ത്തി കുറിച്ചിരിക്കുന്നത്.