പാവറട്ടി: വഴക്കിട്ട് വയോധികയായ അമ്മയുടെ കണ്ണ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ മകന് അറസ്റ്റില്‍. പുളിഞ്ചേരിപ്പടിക്ക് സമീപം കാക്കശേരി പുത്തൂര്‍ വീട്ടില്‍ ബൈജുവാണ് (46) അറസ്റ്റിലായത്. എസ്ഐ എന്‍ബി സുനില്‍, എഎസ്ഐ സുനില്‍കുമാര്‍, സിപിഒമാരായ നിഷാദ്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പുത്തൂര്‍ ജോണിയുടെ ഭാര്യ മേരിയുടെ (70) കണ്ണാണ് മകന്റെ ആക്രമണത്തില്‍ തകര്‍ന്നത്. അമ്മയെ മര്‍ദിച്ച് താഴെയിട്ട് മുഖത്ത് ചവിട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിയന്തര ശസ്ത്രകിയ നടത്തിയെങ്കിലും കാഴ്ചശക്തി തിരികെ ലഭിക്കുന്ന കാര്യം സംശയമാണ്. കുന്നംകുളം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരു ദിവസം മകന് വീട്ടിലെത്തി വഴക്കാരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. മകന് മദ്യപിച്ചാണ് വഴക്കിടാനെത്തിയതെന്ന് മേരി പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം വീണ്ടും മകന് വീട്ടില്‍ എത്തി മര്‍ദിക്കുകയും തള്ളി താഴെയിട്ട് മുഖത്ത് ചവിട്ടുകയും ചെയ്തത്. അതിനിടെയാണ് കണ്ണിന് പരുക്കേറ്റതെന്നു മേരി പറഞ്ഞു. കണ്ണില്‍ രക്തം തളം കെട്ടി നീര്‍ക്കെട്ട് വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.