മഞ്ചേരി: മഞ്ചേരിയില്‍ ബാങ്ക് വിവരങ്ങള്‍ ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന സംഘം പോലീസിന്റെ പിടിയില്‍. മിസ്റ്റേറിയസ് ഹാക്കേഴ്സ് എന്ന സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.
മഹാരാഷ്ട്ര താനെ സ്വദേശി ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിലാണ് അറസ്റ്റ്.
അതേസമയം, കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം കാര്‍ വാങ്ങാന്‍ ആഗ്രഹിച്ച യുവാവിനാണ് പണം നഷ്ടമായത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ച പെരുമ്പടന്ന സ്വദേശി എബി പൗലോസാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. 32,000 രൂപയാണ് എബിക്ക് നഷ്ടമായത്.
വില്പനയ്ക്കായി കാണിച്ചിരുന്ന വാഹനം കൊട്ടാരക്കര സ്വദേശിയുടേതാണെന്നു വ്യക്തമായപ്പോഴാണു യുവാവ് തട്ടിപ്പു തിരിച്ചറിഞ്ഞത്. എബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.