കൊച്ചി: തൃശൂര്‍ പൂരത്തിന് എതിരല്ല, മനുഷ്യ ജീവന് രക്ഷിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ അജണ്ടയെന്ന് ഡോ മുഹമ്മദ് അഷീല്‍. തൃശൂരിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനമാണെന്നും അതിനാലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു.
വൈകാരികമായ വിഷയങ്ങള്‍ക്കപ്പുറം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഡിഎംഒയ്ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും മുഹമ്മദ് അഷീല്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ രണ്ട് ശതമാനത്തില്‍ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇപ്പോഴത് പത്തൊന്‍പത് ശതമാനമാണ്. അഞ്ചില്‍ ഒരാള്‍ക്ക് വൈറസ് ബാധയേറ്റുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വൈകാരികമായ വിഷയങ്ങള്‍ക്ക് അപ്പുറം ജനങ്ങളുടെ ജീവനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ ജീവന് രക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചെയ്തിരിക്കണം. അതില്‍ നിന്നും മാറി നല്‍ക്കുമ്പോഴാണ് കുറ്റപ്പെടുത്തേണ്ടത്. വൈകാരികമായ വിഷയത്തിന്മേല് ആര്‍ജവമുള്ള നിലപാട് എടുത്ത ഡിഎംഒയ്ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അതിനു പകരം അദ്ദേഹത്തിനെരെ പാറമേക്കാവുകാര്‍ വന്നിരിക്കുകയാണെന്നും മുഹമ്മദ് അഷീല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ചിത്രം നല്‍കിയാണ് കുംഭമേളയ്ക്ക് ആളെ ക്ഷണിച്ചത്. ഇപ്പോള്‍ അതേ പ്രധാനമന്ത്രിതന്നെ കുഭമേള നിര്‍ത്തണമെന്ന് പറയുകയാണ്. അപ്പോള്‍ നമ്മളായിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.