കൊടുങ്ങല്ലൂര്‍: വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഫോണ്‍കോളില്‍ തേടിയെത്തിയത് റാങ്ക് വാര്‍ത്ത. ഇരട്ടി സന്തോഷത്തില്‍ നവവധു. കോട്ടപ്പുറം ചിറക്കല്‍ ഇല്ലത്ത് പരേതനായ നൗഷാദിന്റെയും മുനീറയുടെയും മകള്‍ മെഹന നൗഷാദിനെയാണ് വിവാഹ ഒരുക്കങ്ങള്‍ക്കിടെ ഇരട്ടിമധുരമായി റാങ്ക് വാര്‍ത്ത തേടിയെത്തിയത്.
എംജി സര്‍വകലാശാല എംഎസ്സി പരീക്ഷയില്‍ രണ്ടാം റാങ്കാണ് മെഹന കരസ്ഥമാക്കിയത്. ഇന്നാണു മെഹ്നയുടെ വിവാഹം. ഒരുക്കങ്ങള്‍ക്കിടെയാണു കൂത്താട്ടുകുളം ടിഎം ജേക്കബ് മെമ്മോറിയല്‍ കോളജിലെ ഡിപാര്‍ട്ട്മെന്റ് ഹെഡ് ഷീല ഗോപാലന്റ ഫോണ്‍കോള്‍ മെഹനയെ തേടിയെത്തിയത്.
ഇതോടെ വിവാഹ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കൂടി. ജിവിതത്തില്‍ മറക്കാന്‍ കഴിയാത്ത വാര്‍ത്തയും സന്ദര്‍ഭവുമാണ് ഇതെന്ന് മെഹന പറഞ്ഞു. അഴിക്കോട് കടവില്‍ വീട്ടില്‍ നൂറുദ്ദിന്റെ മകന് സല്മാന് ഫാരിഷാണ് മെഹനയുടെ വരന്. എഐ വൈഎഫ് ജില്ലാ നേതാവുമായിരുന്നു സികെ നൗഷാദ്.