തൃപ്രയാര്‍: കനാലില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി ഏഴാം ക്ലാസുകാരന്. ഏഴാം ക്ലാസുകാരനായ നിവേദ് നീന്തല്‍ പഠിച്ചത് വെറുതെയായില്ല, കനോലി കനാലില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനെയാണ് നിവേദ് ജീവിതത്തിലേക്ക് രക്ഷപ്പെടുത്തിയത്.
ഒരാഴ്ച മുന്‍പായിരുന്നു സംഭവം. മുറ്റിച്ചൂര്‍ പാലം തെക്ക് നാട്ടിക പഞ്ചായത്ത് ആറാം വാര്‍ഡിലെ തൂമാട്ട് ഡിബിന്‍-സന്ധ്യ ദമ്പതികളുടെ മകന് ധ്യാന്ദര്ശാണ് കളിക്കുന്നതിനിടെ കനാലില്‍ വീണത്. കിഴക്കിനിയത്ത് ധലീഷിന്റെയും നിമിയുടെയും മകനായ നിവേദ് ധ്യാന്ദര്ശനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു.
നാട്ടിക ഈസ്റ്റ് യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് നിവേദ്. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എംആ ദിനേശന്, വൈസ് പ്രസിഡന്റ് രജനി ബാബു, പ്രധാനാധ്യാപിക പിആര്‍ സ്നേഹലത എന്നിവര്‍ വീട്ടിലെത്തി നിവേദിനെ അനുമോദിച്ചു.