പാവറട്ടി: പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങള്‍ കൊവിഡ് ബാധിതരുള്ള വീടുകളില്‍ സൗജന്യമായി എത്തിച്ച് യുവ കര്ഷകന്. കാക്കശേരി സ്വദേശി വടുക്കൂട്ട് സുബിരാജ് തോമസാണ് ബന്ധുക്കള്‍ വഴിയും വൊളന്റിയര്‍മാര്‍ വഴിയും പോഷകസമൃദ്ധമായ 20 ഇനം ഭക്ഷണപദാര്‍ഥങ്ങള്‍ സൗജന്യമായി എത്തിച്ച് നല്‍കുന്നത്.
ഇളനീര്, പാല്, തൈര്, നാടന്‍ കോഴിമുട്ട, അച്ചാര്‍, നേന്ത്രക്കായ, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവയാണ് നല്‍കുന്നത്. പ്രമുഖ സ്വര്‍ണവ്യാപാര സ്ഥാപനത്തില്‍ റീജനല്‍ മാനേജരായിരുന്ന സുബിരാജ് ജോലി രാജിവച്ചാണ് കൃഷിയിലേക്കു തിരിഞ്ഞത്.
പശു, ആട്, കോഴി, താറാവ്, മീന്‍ വളര്‍ത്തല്‍ എന്നിവയ്ക്കു പുറമെ പച്ചക്കറിയും മികച്ച രീതിയില്‍ കൃഷി ചെയ്യുന്നു. ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സുബിരാജ് കൃഷിയിലെ ലാഭത്തിന്റെ ഒരു വിഹിതമാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നത്.