തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ഈ സാഹചര്യത്തില്‍ ഏഴു ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇന്ന് മൂന്നുജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.
അതേസമയം, സംസ്ഥാനത്ത് രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
also read: റോഡിന് സമീപം വന്‍ ഗര്‍ത്തം, അമ്പരന്ന് നാട്ടുകാര്‍, യാത്രക്കാര്‍ക്ക് ഭീഷണി
നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.