മൂവാറ്റുപുഴ: അതിശക്തമായ മഴയില്‍ മൂവാറ്റുപുഴയിലെ പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് നടുക്കുന്ന സംഭവം. കച്ചേരിത്താഴം പാലത്തിനു സമീപം റോഡരികിലാണ് ഗര്‍ത്തം രൂപപ്പെട്ടത്.
ഇത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. സ്ഥലത്തെ വ്യാപാരികളാണ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റെ മുന്നിലെ പാര്‍ക്കിംഗ് പ്രദേശത്ത് രൂപപ്പെട്ട വലിയ കുഴി ആദ്യം കണ്ടത്.
പെട്ടെന്നായിരുന്നു ഗര്‍ത്തം രൂപപ്പെട്ടത്. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്. കുഴിയുണ്ടായ സമയത്ത് വാഹനമോ ആളുകളോ ഉണ്ടായിരുന്നില്ല.
അതിനാല്‍ വന്‍ അപകടം ഒഴിവായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി. അപകട സാദ്ധ്യത അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച ശേഷം പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.