പാറശാല: ദേശീയ പാതയിലെ കുഴിയില്‍പ്പെട്ട് സ്കൂട്ടറില്‍ നിന്ന് തെറിച്ച് വീണ യുവാവിന് ദാരുണാന്ത്യം. ഇഞ്ചിവിള എകെജി നഗര്‍ എന്‍എസ് മന്‍സിലില്‍ സെയ്ദലിയുടെ മകന് ഷജീര്‍ (27) ആണ് മരിച്ചത്.
സുഹൃത്തിന്റെ സ്കൂട്ടറുമായി പാറശാലയില്‍ നിന്ന് ഇഞ്ചിവിളയിലെ വീട്ടിലേക്ക് പോകവേ സഞ്ചു ആശുപത്രിക്ക് മുന്നില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പോത്തന്‍കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ട്സ് എക്സിക്യൂട്ടിവ് ആണ് ഷജീര്‍.
മുന്നില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ റോഡിലെ കുഴിയില്‍ വീണ സ്കൂട്ടറില്‍ നിന്ന് തെറിച്ച ഷജീറിന്റെ തല റോഡില്‍ ഇടിച്ച് പൊട്ടി തലച്ചോര്‍ പുറത്തായ നിലയില്‍ ആയിരുന്നു.
ഷജീറിന്റെ മാതാവ് നസീറ മൂന്ന് വര്‍ഷം മുന്‍പ് ബൈക്കില്‍ യാത്ര ചെയ്യവേ കടയ്ക്കാവൂരില്‍ ബസിന് അടിയില്‍പ്പെട്ട് മരിച്ചിരുന്നു. സഹോദരങ്ങള്‍ ഷഫീക്ക്, ഷബ്ന. മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.