തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്കാതിരിക്കല് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എട്ട് ജീവനക്കാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തു കെഎസ്ആര്‍ടിസി.
മാവേലിക്കര ഡിപ്പോയിലെ എസ് സുനില്‍ കുമാര്‍, പിറവം യൂണിറ്റിലെ കണ്ടക്ടര്‍ പിഎന്‍ അനില്‍കുമാര്‍, ചടയമംഗലം ഡിപ്പോയിലെ കണ്ടക്ടര്‍ എന്‍സി ബാലുനിത, പുനലൂര്‍ യൂണിറ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സുനില്‍ കുമാര്‍, ചിറ്റൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ പി പ്രേംകുമാര്‍, കല്‍പ്പറ്റ ഡിപ്പോയിലെ ഡ്രൈവര്‍ എപി സന്തോഷ്, പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ സന്തോഷ് എം കര്‍ത്ത, എടപ്പാളിലെ റീജനല്‍ വര്‍ക്ക് ഷോപ്പ് സ്റ്റോര്‍ ഇഷ്യൂവര്‍ സജിന്‍ സണ്ണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡ്യൂട്ടിക്കിടയില്‍ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നല്കാതിരിക്കല്, സൗജന്യ യാത്ര അനുവദിക്കല്‍, മേല്‍ ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യല്‍ തുടങ്ങിയ സംഭവങ്ങളിലാണ് ജീവനക്കാരെ കെഎസ്ആര്‍ടിസി സിഎംഡി സസ്പെന്‍ഡ് ചെയ്തത്.