തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പ്രതിഷേധം തലപൊക്കുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി രംഗത്ത് എത്തിരിക്കുകയാണ് ശോഭാ സുരേന്ദ്രന്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത വലിയ സൗഭാഗ്യമാണ് ദേശീയ നേതൃത്വം കെ സുരേന്ദ്രന് കനിഞ്ഞ് നല്‍കിയതെന്നായിരുന്നു ശോഭയുടെ വാക്കുകള്‍. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സുരേന്ദ്രന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന് ഇത്തരത്തില്‍ പ്രതികരിച്ചത്.
രണ്ട് സീറ്റിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്റെ മുഴുവന്‍ സഹോദരീ സഹോദരന്മാര്ക്കും ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരാന്‍ ഈ അവസരം ഉപയോഗിക്കുന്നു. താന്‍ ഇത്തവണ മത്സരിക്കുന്നില്ല എന്ന കാര്യം വളരെ നേരത്തെ തന്നെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണെന്ന കാര്യവും ശോഭ ഓര്‍മ്മിപ്പിച്ചു.
അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന് ജനവിധി തേടുന്നത്. മെട്രോമാന് ഇ ശ്രീധരന് പാലക്കാടും കുമ്മനം രാജേശേഖരന് നേമത്തും മത്സരിക്കും.