കാട്ടാക്കട: വയോധികയുടെ മാല തട്ടിയെടുത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍. ഒടുവില്‍ തമിഴ്നാട്ടുകാരായ മൂന്ന് വനിതകള്‍ പിടിയിലായി. തമിഴ്നാട് സേലം വേളൂര്‍ മുരുകന് കോവിലിനു സമീപം ഡോര്‍ നമ്പര്‍ 18ല്‍ അനു(34) സഹോദരി ദേവി(38) വേളൂര്‍ മുരുകന് കോവിലിനു സമീപം വേലമ്മ(43) എന്നിവരാണ് പിടിയിലായത്.
കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പതിനൊന്നരയോടെയാണ് സംഭവം അരങ്ങേറിയത്. ഡോക്ടറെ കാണാന്‍ വരി നില്‍ക്കുകയായിരുന്ന അമ്പലത്തിന്‍കാല സ്വദേശിനി സരോജിനിയുടെ പിന്നിലും മുന്നിലും നിലയുറപ്പിച്ച സ്ത്രീകള്‍ തന്ത്രപൂര്‍വം മാല ഊരുന്നത് സമീപത്ത് നിന്നയാള്‍ കണ്ടു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് പിന്നാലെ ഓടി ജീവനക്കാരും സ്വകാര്യ ലാബിലെ വനിതകളും ചേര്‍ന്ന് മൂന്നു പേരെയും പിടികൂടുകയായിരുന്നു.
അനു സ്വന്തമായി മൂഖത്തിടിച്ച് പരുക്കേല്പിച്ച് റോഡില്‍ കിടന്നു. മൂക്കിലൂടെ ചോരവാര്ന്നെങ്കിലും നാട്ടുകാര്‍ രക്ഷപെടാന്‍ അനുവദിച്ചില്ല. റോഡില്‍ കിടന്ന ഇവരെ ആശുപത്രിയിലേയും ലാബിലേയും ജീവനക്കാരുടെ സഹായത്തോടെയാണ് പോലീസ് ജീപ്പിലേക്ക് മാറ്റിയത്. മൂന്നുപേേേരയും കോടതിയില്‍ ഹാജരാക്കിയതായി പോലീസ് പറഞ്ഞു