നാഗര്‍കോവില്‍: രണ്ട് കുട്ടികളെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. നാഗര്‍കോവിലിന് സമീപം പറക്ക ചെട്ടിത്തെരുവില്‍ കണ്ണന്(43), ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ് മരിച്ചത്.
മരപ്പണിക്കാരനായ കണ്ണന്റെ .വീടിന്റെ വാതില്‍ ഇന്നലെ രാവിലെ ഏറെ നേരമായും തുറക്കാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് 4 പേരെയും മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ വിഷം നല്കി കൊന്നശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു.
രണ്ടാമത്തെ കുട്ടിയുടെ അസുഖത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ സൂചിപ്പിട്ടുള്ളതായി രാജാക്കമംഗലം പോലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പര്‍ – 1056, 0471- 2552056