പോത്തന്‍കോട്: ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെ ജലക്ഷാമത്തിനു പരിഹാരമായി ജലസംഭരണി സ്ഥാപിക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്കി മാതൃകയായി ദേവാലയം. അയിരൂപ്പാറ കൊടിക്കുന്നിലെ സെന്റ് ജോസഫ് ദേവാലയമാണ് സൗജന്യമായി ഭൂമി നല്കി മാതൃകയായത്.
3.4 ലക്ഷം ലീറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയുന്ന സംഭരണിയാണ് കൊടിക്കുന്നില്‍ നിര്‍മിക്കുന്നത്. ജനങ്ങളുടെ പരാതിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലില്‍ 9,50 കോടി പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. കൊടിക്കുന്നിലിനു പുറമെ വെമ്പായം പഞ്ചായത്തിലെ മൈലാടുംമുഗള്, അയിരൂപ്പാറ പ്രദേശവാസികള്‍ക്കും ജലം എത്തിക്കും.
ഓണ്‍ലൈനിലൂടെ മന്ത്രി നല്കിയ സന്ദേശം സ്വീകരിച്ച് സി ദിവാകരന് എംഎല്‍എ ജലസംഭരണ വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തി. ചടങ്ങില്‍ കൗണ്‍സിലര്‍ ആശാബാബു അധ്യക്ഷയായി.
പോത്തന്‍കോട് ബ്ലോക്ക് അംഗം ആര്. അനില്‍കുമാര്‍, വെമ്പായം പഞ്ചായത്തംഗം ബിന്ദു ബാബുരാജ്, ഇടവകവികാരി ഫാ. നിക്സന് രാജ്, ജലവകുപ്പ് ടെക്നിക്കല്‍ അംഗം ജി. ശ്രീകുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോയി ജോണ്സണ്, അജിത്ത് ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.