കഴക്കൂട്ടം: ഇറച്ചിക്കറിക്ക് രുചി കുറഞ്ഞെന്ന കാരണം പറഞ്ഞുണ്ടായ തര്‍ക്കത്തില്‍ ഒപ്പം താമസിച്ച സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്. ഒഡീഷ സ്വദേശി ബാലിയ നായിക് (26) ആണ് പോലീസിന്റെ പിടിയിലായത്.
2018 ഡിസംബറിലാണ് കഴക്കൂട്ടത്ത് പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം വാടക വീട്ടില്‍ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി ബിപിന്‍ മഹാപത്ര (28) കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. ബിപിന്‍ മഹാപത്ര ഉണ്ടാക്കിയ ഇറച്ചിക്കറിക്ക് രുചി കുറവാണെന്നു പറഞ്ഞുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കുത്തി വീഴ്ത്തിയത്.
അന്നു തന്നെ നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായി കഴക്കൂട്ടം അസി. കമ്മിഷണര്‍ ആര്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. അസി. കമ്മിഷണറും കഴക്കൂട്ടം ഇന്‍സ്പെക്ടര്‍ ജെഎസ് പ്രവീണും അടങ്ങുന്ന സംഘം ഒഡീഷയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.