തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 71 കാരനും മകനും പിടിയില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന് രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം.
രാജന്റെ ഭാര്യ ബന്ധുവിന്റെ പതിനൊന്നും ഏഴും വയസ് പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ അസ്വാഭാവികതയും, ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ കുട്ടികളില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കുകയും. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു.