വെഞ്ഞാറമൂട്: വാക്കു തര്‍ക്കത്തിനിടെ വെട്ടേറ്റ് അയിരൂര്‍പ്പാറ സ്വദേശി രാധാകൃഷ്ണന് (57) മരിച്ചു. ഇന്നലെ രാത്രി 12.30 ഓടു കൂടിയാണ് സംഭവം. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരനാണ് പോത്തന്‍കോട് പോലീസില്‍ വിവരം അറിയിച്ചത്.
തുടര്‍ന്ന് പോലീസ് എത്തി ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ രാധാകൃഷ്ണന് മരണപ്പെടുകയായിരുന്നു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്ക് പോകവേ വഴിമധ്യേ രാധാകൃഷ്ണന് പോലീസിനോട് പറഞ്ഞു.
വാക്കുതര്‍ക്കത്തിനിടയില്‍ കൈയില്‍ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയത് എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോത്തന്‍കോട് പോലീസ് പറഞ്ഞു.