പാലക്കാട്: മെട്രോമാന് ഇ ശ്രീധരന് ലീഡ് ഉയര്‍ത്തുന്നു. ഏറ്റവുമൊടുവിലായി ആറായിരത്തിലധികം വോട്ടിന്റെ ലീഡിലാണ് ഇ ശ്രീധരന് കുതിപ്പ് തുടരുന്നത്. നേമത്തും, തൃശൂരും ബിജെപിയ്ക്ക് പ്രതീക്ഷയേറുകയാണ്. രണ്ടിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും മുന്നേറുകയാണ്.
അതേസമയം, പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നിലാണ്. ആദ്യറൗണ്ടില്‍ പിസി ജോര്‍ജ് 8000ല്‍ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോര്‍ജിന് മറികടക്കാന്‍ സാധിക്കുമോ എന്നതാണ് ആകാംക്ഷ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയാണ് രണ്ടാമത്.
2016ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പി.സി. ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. മണ്ഡലം ജോര്‍ജിനെ കൈവിടുമോയെന്ന് കണ്ടറിയാം.