മലപ്പുറം: മദ്രസ അധ്യാപകരുടെ ക്ഷേമത്തിനായി 4 കോടി 16 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ജനകീയ കൂട്ടായ്മ.
കേരള മദ്രസാധ്യാപക ക്ഷേമ ബോര്‍ഡിന് 4 കോടി 16 ലക്ഷം രൂപ അനുവദിച്ച കേരള സര്‍ക്കാറിനേയും ന്യൂനപക്ഷ ക്ഷേമവകുപ്പ് ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയേയും ജനകീയ കൂട്ടായ്മ ഭാരവാഹികളായ ചെയര്മാന് കെഎം മുഹമ്മദ് കാസിം കോയ, ജനറല്‍ സെക്രട്ടറി സിദ്ധീഖ് മൗലവി അയിലക്കാട് ട്രഷറര്‍ അഡ്വ:സുരേഷ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു.
മദ്രസാദ്ധ്യാപകര്ക്കുള്ള ക്ഷേമപെന്ഷന്, ചികിത്സാ സഹായം എന്നിവയ്ക്കായാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. ഇക്കാര്യ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം 28-ാം തിയ്യതി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ജനകീയ കൂട്ടായമ നിവേദനം സമര്‍പ്പിച്ചിരുന്നു.
വഖഫ് ബോര്‍ഡ് ഉള്‍പ്പെടെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി അധ്യാപകര്‍ക്കുള്ള ഭവനവയ്പ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപ്പടി സ്വീകരിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ കൂടിയായ കെഎം മുഹമ്മദ് കാസിംകോയ, കേരള മദ്രസ ബോര്‍ഡ് അംഗം സിദ്ധിഖ് മൗലവി അയിലക്കാട് സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.