കോട്ടയ്ക്കല്‍: കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പരിചരണ കേന്ദ്രങ്ങള്‍ എവിടേയും ലഭ്യമാകുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തിനായി ബ്രാഞ്ച് ഓഫിസ് വിട്ടുനല്‍കി സിപിഎം.
ഒതുക്കുങ്ങല്‍ കൊളത്തുപ്പറമ്പിലെ സിപിഎം ബ്രാഞ്ച് ഓഫിസാണ് ഇനി മുതല്‍ കൊവിഡ് ബാധിതര്‍ക്കുള്ള പരിചരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. 2 നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫിസാണ് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കിയത്.
മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 4 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് വിട്ടുകൊടുത്തതെന്ന് ബ്രാഞ്ച് സെക്രട്ടറി കെസി ദിലീപ് പറഞ്ഞു. ഓഫിസ് സംബന്ധമായ കാര്യങ്ങള്‍ക്ക് 9895677103 എന്ന നമ്പറില്‍ ബന്ധപ്പെടണം.