വേങ്ങര: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആദ്യമേ തുടങ്ങിയിരുന്നെങ്കിലും വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്ത്ഥിക്കാനിറങ്ങിയത് തിങ്കളാഴ്ചയാണ്.
വേങ്ങരയിലെ എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും ഒപ്പം ഉണ്ടാവുമെന്നും അധികാരത്തിലുള്ളത് കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ പിണറായിയും ആയതിനാല്‍ ജനങ്ങള്‍ക്ക് പൊറുതുമുട്ടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
പര്യടനപരിപാടികള്‍ ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെകെ മന്സൂര്കോയതങ്ങള് ഉദ്ഘാടനംചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ, എപി ഉണ്ണികൃഷ്ണന്, ഷാഹിന നിയാസ്, സെമീറ പുളിക്കല്‍, പ്രസീത, കെപി വഹീത എന്നിവര്‍ കുടുംബസംഗമങ്ങളില്‍ പ്രസംഗിച്ചു. എന്‍ ഉബൈദ്, പികെ അസ്ലു, എംഎം കുട്ടി മൗലവി, കെഎം അറഫാത്ത് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.
ഊരകം ഗ്രാമപ്പഞ്ചായത്തിലെ നെല്ലിപറമ്പ്, നെടുംപറമ്പ്, പഞ്ചായത്തുപടി, കാരാത്തോട്, ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തിലെ ചെറുകുന്ന്, പുറത്തൂര്‍, ആട്ടീരി എന്നിവിടങ്ങളിലായിരുന്നു ഇന്ന് പര്യടനം.