പൊന്നാനി: സുന്നി മാനേജ്മെന്റ് അസോസിയേഷന് പൊന്നാനി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത പൊന്നാനി മേഖല കമ്മറ്റി കേരള മുസ്ലിംജമാഅത്ത് എസ്വൈഎസ്, എസ്ജെഎം, എസ്എസ്എഫ് പൊന്നാനി സോണ്‍ ഡിവിഷന് സാരഥികള്‍ക്ക് സ്നേഹാദരം നല്കി.
ചടങ്ങ് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിംകോയ ഉദ്ഘാടനം ചെയ്തു, അബ്ദുറശീദ് സഖാഫി പത്തേപിരിയം മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുകളില്‍ നിന്നും കേന്ദസര്‍ക്കാര്‍ പിന്മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് കാസിം കോയ പറഞ്ഞു. മാത്രമല്ല ഏക സിവില്‍കോഡ് നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണമെന്നും മുഹമ്മദ് കാസിം കോയ ആവശ്യപ്പെട്ടു
സംഘടനാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് നന്മ നല്കുന്നതിനാവണമെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് അബ്ദുറഷീദി സഖാഫി പറഞ്ഞു. സി ഹനീഫ മൗലവി അധ്യക്ഷത വഹിച്ചു, സയ്യിദ് സീതികോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
അബ്ദുറസാഖ് ഫൈസി, ഹൈദര്മുസ്ല്യാര്, അശ്റഫ് ബാഖവി, അബ്ദുള്‍ഹമീദ് ലതീഫി, ഷാഹുല്‍ഹമീദ് മൗലവി, സിദ്ധീഖ് അന്‍വരി, പാറ പി അബ്ദുള്‍ഖാദര്‍, ശമീര്‍ സഖാഫി, സൈനുദ്ധീന്‍ മുസ്ല്യാര്‍, യഹ്യ സഖാഫി, മന്‍സൂര്‍ പുത്തപള്ളി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.