മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെടി ജലീലിന് അമ്പതുലക്ഷം രൂപയുടെ സ്വയാര്‍ജ്ജിത ആസ്തിയും ഭാര്യക്ക് 32 ലക്ഷം രൂപയുടെ ആസ്തിയുമുണ്ടെന്ന് നാമനിര്‍ദേശ പത്രികയുടെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
95,000 രൂപയുടെ ബാധ്യതയുമുണ്ട് മന്ത്രിക്ക്. നിയമസഭയില്‍നടന്ന പ്രതിഷേധത്തിന്റെ പേരില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസുമുണ്ട്. കൈവശം അയ്യായിരം രൂപയും ഭാര്യയുടെ കൈവശം പതിനായിരം രൂപയുമാണ് രേഖയിലുള്ളത്.
തവനൂര്‍ മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അദ്ദേഹം വരണാധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര് ശ്രീരേഖക്കുമുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാക്കമ്മിറ്റിയംഗങ്ങളായ എ ശിവദാസ്, കൂട്ടായി ബഷീര്‍, സിപിഐ മണ്ഡലംസെക്രട്ടറി കെഎന്‍ ഉദയന്‍, ജില്ലാ പഞ്ചായത്തംഗം ടിപി മോഹന്‍ദാസ് എന്നിവരും കൂടെയുണ്ടായിരുന്നു.
അതേസമയം, എല്‍ഡിഎഫിന് മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ 4 സീറ്റാണ് കിട്ടിയതെങ്കില് ഇത്തവണ ഏഴോ എട്ടോ സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെടി ജലീല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.