മലപ്പുറം: ഇനി എവിടേയും ഞൊടിയിടയില്‍ പറന്നെത്താം…മലപ്പുറം ജില്ലയില്‍ ഹെലികോപ്റ്റര്‍ സര്‍വീസിനു തുടക്കമായി. എടക്കരയിലെ സ്വകാര്യ സംരംഭകരാണ് ഹെലികോപ്റ്റര്‍ സര്‍വീസിനു തുടക്കമിട്ടിരിക്കുന്നത്.
സര്‍വ്വീസിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വെങ്കുളത്തെ എംയു എച്ച്എസ് സ്കൂളിന്റെ മൈതാനത്തു നിന്നു തലശ്ശേരിയിലേക്കു യാത്ര ചെയ്തു നിര്‍വഹിച്ചു. 5 പേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്റ്ററാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനു ഒരു ലക്ഷം രൂപയോളമാണു ചെലവു വരിക.
യാത്രയ്ക്കു ഒരുങ്ങുന്നവര്‍ക്കു 6 മണിക്കൂര്‍ മുന്‍പ് അറിയിച്ചാല്‍ ജില്ലയിലെ എവിടെയും സൗകര്യപ്രഥമായ സ്ഥലത്തു ഇറക്കി യാത്ര ചെയ്യാനുള്ള അവസരമുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും സംരംഭകരായ കാരാടന്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ഉടമയായ സുലൈമാന്‍ കാരാടന്‍ അറിയിച്ചു.
ജില്ലിലെ തെരഞ്ഞെടുപ്പു പര്യടനത്തില്‍ ഇനിമുതല്‍ നേതാക്കള്‍ക്കു പറന്നെത്താം. വിവാഹ പാര്‍ട്ടികള്‍ക്കും എയര്‍ ആംബുലന്‍സായും മറ്റു യാത്രകള്ക്കുമായാണു ജില്ലയില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.