പൊന്നാനി: വന്‍ങ്കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷിക വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വഴിയൊരുക്കുന്ന കാര്‍ഷിക ബില്ല് ഉടന്‍ പിന്‍വലിക്കണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷന്.
കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും കര്‍ഷകരോട് സര്‍ക്കാര്‍ ക്കാണിക്കുന്ന കൊടുംക്രൂരത അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ വഴിയൊരുക്കുന്ന മുഴുവന്‍ സാമ്പത്തിക നയങ്ങളും പിന്‍വലിക്കണമെന്നും സുന്നി മാനേജ്മെന്റ് അസോസിയേഷന് എസ്എംഎ പൊന്നാനി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
എടപ്പാള്‍ മേഖല എസ്എംഎ പ്രസിഡന്റ് കെ സിദ്ധീഖ് മൗലവി ഐലക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും എസ്എംഎ ജില്ലാ ഫിനാന്‍സ് സെക്രട്ടറിയുമായ കെഎം മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു. എസ്എംഎ വെസ്റ്റ് ജില്ലാ സെക്രട്ടറി സുലൈമാന്‍ ഇന്ത്യന്നൂര്‍ വിഷയാവതരണം നടത്തി.
സുലൈമാന്‍ ഹാജി ചെറുശോല, സിഎം ഹനീഫ മുസ്ലിയാര്, പി ശാഹുല്‍ ഹമീദ്, അബ്ദുല്‍ ഹമീദ് ലത്തീഫ്, ഇസ്മാഈല്‍ അന്‍വരി, വി ഉമ്മര്‍ മാസ്റ്റര്‍, ഇബ്രാഹിം ഹാജി, കെ അബ്ദുല്‍ ഖാദിര്‍, റോയല്‍ ഉമ്മര്‍ ഹാജി, ടി സൈനുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.