മലപ്പുറം: അത്യുല്പാദന ശേഷിയുള്ള മുട്ടക്കോഴിയാണ് എന്ന് പറഞ്ഞപ്പോള്‍ ഹനീഫ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ഒരു മുട്ട പൊട്ടിച്ചു നോക്കിയപ്പോള്‍ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. അതും തോടുള്‍പ്പെടെ. പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലാണ് അദ്ഭുതകരമായ സംഭവം അരങ്ങേറിയത്.
ഹനീഫയുടെ വീട്ടിലെ കോഴിയാണ് ഡബിള്‍ ഓംലെറ്റിനുള്ള വിഭവം ഒറ്റമുട്ടയിലൂടെ വീട്ടുകാര്‍ക്ക് നല്‍കുന്നത്. മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായി കൂട്ടിലങ്ങാടി പഞ്ചായത്തില്‍ നിന്നു വിതരണം ചെയ്തകോഴികളിലൊന്നിന്റേതാണ് ഈ വിചിത്ര മുട്ട.
മറ്റുള്ളവയെക്കാള്‍ അസാധാരണ വലുപ്പം കണ്ട് പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനകത്ത് മറ്റൊരെണ്ണം കൂടി കണ്ടെത്തിയത്. ഒരു മുട്ടയില്‍ രണ്ടു മഞ്ഞക്കരുവുണ്ടാകുന്നതെല്ലാം പതിവാണെങ്കിലും ഒരു മുട്ടയ്ക്കകത്ത് പൂര്‍ണവളര്‍ച്ചയെത്തിയ മറ്റൊന്നു കാണുന്നത് ഇതാദ്യമായാണെന്ന് ഹനീഫ പറഞ്ഞു.