പൊന്നാനി: സുന്നി മാനേജ്മെൻറ് അസോസിയേഷൻ പൊന്നാനി റീജിണൽ കമ്മറ്റി പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തെ ആദരിച്ചു. വലിയജാം മുതവല്ലിയും വലിയ ജുംഅത്ത് പള്ളി ജനറൽ സെക്രട്ടറിയുമായ വി സൈദ്മുഹമ്മദ് തങ്ങൾ ചെയർമാനെ പൊന്നാട അണിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ കെഎം മുഹമ്മദ് കാസിം കോയ, ഉദ്ഘാടനം ചെയ്തു പൊന്നാടയണിയിച്ചു, പൊന്നാനിയിൽ സൈനുദ്ധീൻ മഖ്ദൂമിന് സ്മാരകം പണിയുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച ചെയർമാൻ പറഞ്ഞു.
കെ അബ്ദുൾകാദർ അധ്യക്ഷത വഹിച്ചു, ഷാഹുൽഹമീദ് ഹാജി, നിസാർ നഈമീ, ശിഹാബ് അഹ്സനി, അസൈനാർ മുസ്ല്യാർ, ഇസ്മാഈൾ അൻവരി, പിപി ഉമ്മർ, കെഎം ഇബ്രാഹീം ഹാജി, എം ഖാലിദ് ഹാജി, കെ ഫസലുറഹ്മാൻ മുസ്ല്യാർ, ഇസ്മാഈൽ അൻവരി, അബ്ദുൽലത്തീഫ് എന്നിവർ സംസാരിച്ചു.