കോഴിക്കോട്: വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.വടകര കാക്കുനിയിലാണ് സംഭവം. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്റെ മകന് ജിതിന് (26) ആണ് മരിച്ചത്.
പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.
also read; സ്ത്രീധന പീഡനം; ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കൊല്ലത്തു നിന്നെന്ന് വനിതാ കമ്മീഷന്
വീടിനോട് ചേര്‍ന്ന വിറകുപുരയ്ക്ക് മുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ച സണ്‍ഷെയ്ഡ് തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം ഫയര്‍ഫോഴ്സ് പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മുഴുവന്‍ പേരെയും പുറത്തെടുത്തു.