വടകര: പറഞ്ഞവാക്കു മറന്നില്ല, തെരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനം നിറവേറ്റാന്‍ നിയുക്ത എംഎല്‍എ കെകെ രമ എത്തി. ജില്ലാ ആശുപത്രിയുടെ വികസന പ്രശ്നങ്ങള്‍ അന്വേഷിക്കാനാണ് തുടര്പ്രവര്ത്തമെന്നോണം കെകെ രമ എത്തിയത്.
ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ആവശ്യമായ വാക്സീന് എത്തിക്കാനും സജ്ജമായ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ (എഫ്എല്‍ടിസി) തുടങ്ങാനുള്ള അനുമതി ലഭ്യമാക്കാനും കലക്ടറുമായി സംസാരിക്കുമെന്നും അവര്‍ പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ. കെവി അലിയുമായും വിവിധ വിഭാഗത്തിലെ ജീവനക്കാരുമായും ചര്‍ച്ച നടത്തി. ആശുപത്രിയില്‍ പുതുതായി പണി തീര്‍ക്കുന്ന കെട്ടിടം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അന്വേഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പികെസി അഫ്സല് ഒപ്പമുണ്ടായിരുന്നു.