കോഴിക്കോട്: പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫേസ്ബുക്കില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍. പ്രജിലേഷ് പയമ്പ്ര എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുത്തത്.
ലോക്ഡൗണ്‍ സമയത്ത് പോലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പ്രജിലേഷിന്റെ കമന്റ്.
‘പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല’
ഇതാണ് കമന്റ്. ഈ പോസ്റ്റ് വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.