കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തേ, രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ വടകര സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആലോചിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ പേരിലുളള പ്രതിഷേധങ്ങള്‍ രണ്ടുദിവസം കൊണ്ട് അവസാനിക്കുമെന്നു ചെന്നിത്തല പറഞ്ഞു.
ബിജെപി ഇത്തവണ ഒരു സീറ്റുപോലും നേടില്ല. നേമത്ത് കോണ്‍ഗ്രസ് പുലിമടയില്‍ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, ഏറ്റുമാനൂരില്‍ രാഷ്ട്രീയ പോര് മുറുകുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. നഗരത്തില്‍ പ്രകടനം നടത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനും പരിഗണന നല്കിയതു പോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നല്‍കേണ്ടതായിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുനിന്നു പിന്മാറി.