കോഴിക്കോട്: ഒരേവാചകം വ്യത്യസ്തമായ 40 കൈയക്ഷരത്തിലെഴുതി ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മലയാളി വിദ്യാര്‍ത്ഥിനി. പുല്‍പ്പള്ളി പഴശ്ശിരാജാ അഗ്രികള്‍ച്ചറല്‍ കോളേജ് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ ഇഷാനി കോലാട്ടാണ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്.
30 വ്യത്യസ്ത കൈയെഴുത്തിന്റെ റെക്കോഡാണ് ഇഷാനി മറികടന്നത്. മേയര്‍ ബീനാ ഫിലിപ്പ് അംഗീകാരമുദ്രയും സര്‍ട്ടിഫിക്കറ്റുകളും ഇഷാനിക്ക് കൈമാറി. തൊണ്ടയാട് കോലാട്ട് മധുജിത്തിന്റെയും ബിധുലയുടെയും മകളാണ് ഇഷാനി.
അതേസമയം, തൃശൂരില്‍ ഒരു 14 കാരി ചൂളമടിച്ചു ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. തൃശൂര്‍ ഒല്ലൂക്കര സ്വദേശിനിയായ സൗരഭ്യ തിമോത്തിയോസ് ആണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ സൗരഭ്യ ഭാവ ഭംഗിയോടെയാണ് അവതരിപ്പിക്കുക.
മൂന്നു വയസില്‍ ചൂളമടിച്ചു തുടങ്ങിയ സൗരഭ്യ അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. പിന്നീട് നിരവധി വേദികളില്‍ പ്രകടനം കാഴ്ചവെച്ച് അംഗീകാരങ്ങള്‍ നേടി. മൂന്നു മണിക്കൂര്‍ വരെ ചൂളമടി ഗാനപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.