കോഴിക്കോട്: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പീഡനത്തിന് എത്തിച്ചുനല്‍കുകയും ചെയ്ത കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ വിധിച്ചു കോടതി.
കുമാരനല്ലൂര്‍ പാങ്ങാടന്‍ വീട്ടില്‍ അസ്മാബി (51) ഭര്‍ത്താവ് കൊടിയത്തൂര്‍ പുളിക്കാത്തൊടി ഷംസുദ്ദീന് (56) താഴെക്കോട് അമ്പലത്തിങ്ങല്‍ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂര്‍ കോട്ടുപുറത്ത് കൊളക്കാടന്‍ ജമാല്‍ എന്ന ജമാലുദ്ദീന്‍ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലില്‍ മുഹമ്മദ് മുസ്തഫ (54), കൊടിയത്തൂര്‍ കോശാലപ്പറമ്പ് കൊളക്കാടന്‍ നൗഷാദ് (48), കാവന്നൂര്‍ വാക്കല്ലൂര്‍ കളത്തിങ്ങല്‍ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂര്‍ കുയില്‍തൊടി നൗഷാദ് (41) എന്നിവരെയാണ് കോഴിക്കോട് അതിവേഗ സ്പെഷല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ഒന്നാം പ്രതി അസ്മാബിക്ക് ഏഴു വര്‍ഷം തടവും 10,000 രൂപ പിഴയും മറ്റു പ്രതികള്‍ക്ക് 10 വര്‍ഷം തടവും 35,000 രൂപ വീതം പിഴയുമാണ് ജഡ്ജി എസ്ആര്‍ ശ്യാംലാല്‍ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 4 മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി രാജീവ് ആണ് ഹാജരായത്.
പത്തു പ്രതികളുണ്ടായിരുന്ന കേസില്‍ 2 പേരെ വിട്ടയച്ചു. 2007, 2008 കാലത്ത് അസ്മാബിയുടെ സഹായത്തോടെ ഷംസുദ്ദീന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇരുവരും ചേര്‍ന്ന് കോഴിക്കോട്, ഊട്ടി, ഗുണ്ടല്‍പേട്ട്, വയനാട്, മണാശ്ശേരി എന്നിവിടങ്ങളില്‍ എത്തിച്ചു മറ്റു പ്രതികള്‍ക്കു പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തെന്നാണു കേസ്.