നാദാപുരം: പടവുകള്‍ ഇടിഞ്ഞു അപകടാവസ്ഥയിലായ കിണറ്റില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അരൂരില്‍ മഞ്ചാകാട്ടില്‍ ശശിയുടെ വീട്ടിലെ 50 അടി താഴ്ചയും ആറടിയോളം വെള്ളവും ഉള്ള കിണറ്റിലാണ് ആട് വീണത്.
അഗ്നിരക്ഷാസേന ഓഫിസര്‍ അഭി ലജ്പത് ലാലാണ് സാഹസികമായി കിണറ്റിലിറങ്ങി ആടിനെ കരയ്ക്കെത്തിച്ചത്. സീനിയര്‍ ഫയര്‍ ഓഫിസര്‍ പിസി പ്രേമനും നേതൃത്വം നല്കി.
അതേസമയം, കോട്ടയത്ത് സ്ലാബിനിടയിലൂടെ ഓടയില്‍ പോയ യുവതിയുടെ സ്മാര്‍ട് ഫോണും പണവും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് എടുത്ത് നല്‍കിയിരുന്നു. കോട്ടയം നഗരത്തില്‍ പുളിമൂട് ജംക്ഷനു സമീപം നടന്നുപോകുന്നതിനിടെ ആലപ്പുഴ ചമ്പക്കുളം സ്വദേശി ആലീസ് ജോര്‍ജിന്റെ സ്മാര്‍ട് ഫോണും പണവും ആണ് സ്ലാബിനിടയിലൂടെ ഓടയില്‍ പോയത്.
ഫോണിന്റെ കവറിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഏറെ നേരത്തെ പ്രയത്നത്തിനു ശേഷം അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് എത്തിയാണ് ഇവര്‍ക്ക് ഫോണ്‍ എടുത്തു നല്‍കിയത്.