കോഴിക്കോട്: ബേപ്പൂരില്‍ കൗതുകമായി നാല് ചെവികളുള്ള പൂച്ചക്കുട്ടി. ബേപ്പൂര്‍ സ്വദേശിയായ ശര്‍മിളയുടെ മാളൂട്ടി എന്ന് വിളിക്കുന്ന പൂച്ചക്കുട്ടിക്കാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി നാല് ചെവികള്‍ ഉള്ളത്. ഒന്‍പതുമാസമാണ് മാളൂട്ടിയുടെ പ്രായം.
ശര്‍മിളയുടെ വളര്‍ത്തുപൂച്ചയുടെ കുഞ്ഞാണ് മാളൂട്ടി. നാലു ചെവികളോടെയായിരുന്നു ഇവളുടെ ജനനം. പൂച്ചക്കുഞ്ഞിന്റെ നാലു ചെവികള്‍ കണ്ട് ആദ്യം അതിശയം തോന്നിയെങ്കിലും കേള്‍വി ശക്തിയെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു വീട്ടുകാര്‍. എന്നാല്‍ വലിയ ചെവികള്‍ക്കു മുന്‍പിലായുള്ള ചെറിയ ചെവികള്‍ പൂച്ചക്കുഞ്ഞിന്റെ കേള്‍വിശക്തിക്ക് ഒരു തടസവുമാകില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കാഴ്ചയില്‍ മറ്റു പൂച്ചകളില്‍ നിന്നും വ്യത്യസ്തയാണെങ്കിലും ചിട്ടയായ ജീവിത ശൈലിയുടെ ഉടമ കൂടിയാണ് മാളൂട്ടി. ചൂട് ചോറും മീനുമാണ് മാളൂട്ടിയുടെ ഇഷ്ട്ട ഭക്ഷണം. അതിനോടൊപ്പം ജ്യൂസും പാലുമൊക്കെ കുടിക്കും.
മാളൂട്ടി ഭാഗ്യമാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. പുറത്തിറങ്ങാറുണ്ടെങ്കിലും മാളൂട്ടി അധിക സമയവും ശര്‍മിളയോടൊപ്പം വീടിനുള്ളില്‍ തന്നെയാണ്. എന്നാലും ഇന്നിവള് നാട്ടുകാരുടെ പ്രിയങ്കരിയാണ്. ഇവളെ കുറിച്ചു കേട്ടറിഞ്ഞു നിരവധി പേരാണ് ദിവസവും ശര്‍മിളയുടെ വീട്ടില്‍ കാണാന്‍ എത്തുന്നത്.