കോട്ടയം: വൈക്കത്ത് മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിങ്ങ് എംഎല്‍എയും സിപിഐ സ്ഥാനാര്‍ത്ഥിയുമായ സികെ ആശ 9347 വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍ ലഭിച്ചപ്പോള്‍. എതിര് സ്ഥാനാര്‍ഥി ഡോ. പിആര്‍ സോന 9753 വോട്ടുകള്‍ ആണ് സ്വന്തമാക്കിയത്.
അതേസമയം, ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എംഎം മണി ഏറെ മുന്നില്‍. 17677 വോട്ടുകള്‍ക്കാണ് എംഎം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്തിയാണ് പിന്നിലുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.