പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജെയ്ക് ശനിയാഴ്ച പ്രചാരണത്തിന് തെരഞ്ഞെടുത്തത് ജന്മസ്ഥലമായ മണര്‍കാട്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമുള്ള പ്രദേശത്ത് ആവേശകരമായ സ്വീകരണമാണ് ജെയ്ക്കിന് ലഭിച്ചത്.
തുടര്‍ന്ന് അരീപ്പറമ്പ്, പൊടിമറ്റം ഭാഗങ്ങളിലും ഉരുളന്മലകുന്ന്, പുറവന്താനം, കടുവാക്കുഴി, വെണ്ണാശേരി എന്നിവിടങ്ങളിലും വോട്ടുതേടിയെത്തി. മണര്‍കാട് രണ്ടു ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള മിക്കവാറും പ്രദേശങ്ങളില്‍ പ്രചാരണം പൂര്‍ത്തിയാക്കി. എല്ലായിടത്തും പരിചിതമുഖങ്ങളായിരുന്നു ഏറെയും എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞദിവസം വെള്ളൂരില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിക്കു സ്വീകരണം നല്‍കിയിരുന്നു. 7-ാ മൈല്‍, 8-ാം മൈല്‍, നെടുങ്കുഴി പ്രദേശങ്ങളില്‍ കടകള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, പഞ്ചായത്ത് അംഗം ജിനു ഞാറയ്ക്കല്‍ എന്നിവര്‍ പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നു. പാമ്പാടിയില്‍ കുമ്പന്താനത്ത് തൊഴിലുറപ്പ് പ്രവര്‍ത്തകരെ കണ്ടു. പാമ്പാടി കാഞ്ഞിരക്കാട് കോളനിയില്‍ സ്ഥാനാര്‍ത്ഥിക്കു സ്വീകരണം നല്കി. വിവിധ കണ്‍വന്‍ഷനുകളിലും ജെയ്ക് പങ്കെടുത്തു.