കറുകച്ചാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേ വെങ്ങോലിക്കല് നിധിന് കുമാര്‍ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയില് ഷാരോണ്‍ ജോര്‍ജ് (21)എന്നിവരാണ് അറസ്റ്റിലായത്.
മീനടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി നിഥിന് ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാരോണിന്റെ വീട്ടില്‍ കൊണ്ടുവന്ന് പെണ്‍കുട്ടിയെ നിധിന് പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളും വിഡിയോയും പകര്‍ത്തി. വിഡിയോ പ്രചരിപ്പിക്കുമെന്നു പറഞ്ഞു നിധിന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
അതേസമയം, ആര്യനാട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. വിതുര പേരയത്തുപാറ ആഷിക് മന്‍സിലില്‍ മുഹമ്മദ് ആഷിക് (25) നെ ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 4 മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി ആഷിക് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒട്ടേറെ തവണ പ്രണയാഭ്യര്‍ഥന നടത്തി. വിവരം അറിഞ്ഞ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ ആഷിക്കിന്റെ വീട്ടില്‍ വിവരം അറിയിക്കുകയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു.