കാഞ്ഞിരപ്പള്ളി: മുത്തച്ഛന് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു വയസ്സുകാരന് മരിച്ചു. കുറുവാമൂഴി പള്ളിക്കശേരിപ്പറമ്പില് അനൂപ് – ശ്യാമിലി ദമ്പതികളുടെ മകന് അന്‍സിലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടി പാലത്തിനടുത്ത് കാന്താരി വളവിലാണ് അപകടം.
എരുമേലിയില്‍ പോയി വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. അനൂപിന്റെ പിതാവ് ദേവസ്യ (തങ്കച്ചന്-56) ആണ് ഓട്ടോറിക്ഷ ഓടിച്ചത്. ഇവരോടൊപ്പം ദേവസ്യയുടെ ഭാര്യ മോളി(53), അന്‍സിലിന്റെ അമ്മ ശ്യാമിലി(23), ബന്ധുക്കളായ അനന്ദു(13), മെല്‍വില്‍ (11) എന്നിവരും ഉണ്ടായിരുന്നു.
മോളിക്കും ശ്യാമിലിക്കും സാരമായി പരുക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അന്‍സിലിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.