കോട്ടയം: അനാഥരായ രണ്ടു പേര് കാത്തിരിക്കുന്നുവെന്ന് സ്വപനം കണ്ടതിനെ തുടര്‍ന്ന് കോട്ടയത്ത് പത്താംക്ലാസുകാരി 10000 രൂപയും എടുത്ത് വീടുവിട്ടിറങ്ങി. വീട്ടില്‍ നിന്ന് 10,000 രൂപയും എടുത്ത് കത്ത് എഴുതി വച്ചശേഷമാണ് പതിനഞ്ചുകാരി സ്ഥലംവിട്ടത്.
പത്താം ക്ലാസുകാരിയെ കാണാതായതോടെ പിതാവ് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു പോയത്. എങ്ങോട്ട് പോയെന്ന് വീട്ടുകാര്‍ക്കോ പോലീസിനോ ഒരു സൂചന പോലുമില്ല.
അനാഥരായ രണ്ടു പേര് തന്നെ കാത്തിരിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യം ഒരാഴ്ച മുന്‍പ് താന്‍ സ്വപ്നത്തില്‍ കണ്ടുവെന്നും ഇന്നലെ വീണ്ടും കണ്ടതോടെയാണ് പോവാന്‍ തീരുമാനിച്ചത്, അലമാരിയില്‍ നിന്ന് പതിനായിരം രൂപ എടുക്കുകയാണെന്നും ജോലി കിട്ടിക്കഴിയുമ്പോള്‍ തിരികെ തരുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്ത് ഈരാറ്റുപേട്ട സിഐക്ക് വീട്ടുകാര്‍ കൈമാറി. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ആഴ്ച മലപ്പുറത്ത് ഇന്‍സ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെണ്‍കുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസില്‍ 21കാരന് പിടിയിലായി. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ കോയയുടെ മകന് ജാബിര്‍ ആണ് പിടിയിലായത്.
പതിനാലോളം പെണ്‍കുട്ടികളുടെ നഗ്നഫോട്ടോയും വീഡിയോയും പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്തു. രണ്ട് പെണ്‍കുട്ടികള്‍ ജാബിര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇരകള്‍ ആയ പെണ്‍കുട്ടികള്‍ എല്ലാം പതിനാലിനും പതിനേഴിനും പ്രായം ഉള്ളവരാണ്. ഇവരില്‍ നിന്നും ജാബിര്‍ പണവും സ്വര്‍ണവും അപഹരിച്ചു എന്നും പരാതി ഉണ്ട്.