പരവൂര്‍: പൂതക്കുളത്ത് കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാനെത്തിച്ച് ഡിവൈഎഫ്ഐയുടെ സ്നേഹയാത്ര മാതൃകയാവുന്നു. രണ്ടു വിദ്യാര്‍ത്ഥികളെയാണ് പരീക്ഷയ്ക്കായി ഡിവൈഎഫ്ഐ ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിച്ചത്.
പരീക്ഷയ്ക്ക് പോകാന്‍ വാഹനം കിട്ടാതെ വിദ്യാര്‍ത്ഥികള്‍ വലഞ്ഞതോടെയാണ് സഹായവുമായി ഡിവൈഎഫ്ഐ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പിപിഇ കിറ്റും യുവജനസംഘടനയാണ് നല്‍കുന്നത്.
മേഖലാ ഖജാന്‍ജി ലിബിനാണ് വാഹനം വിട്ടുനല്‍കിയത്. സംഘടനാഭാരവാഹികളായ എഎസ് ശ്രീജിത്ത്, ശരണ്‍, അഭിജിത്ത് എന്നിവരാണ് സ്നേഹയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. കൊവിഡ് ബാധിതരായ മറ്റേതെങ്കിലും വിദ്യാര്‍ത്ഥികള്‍ യാത്രാബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ സഹായിക്കാമെന്നും ഇവര്‍ അറിയിച്ചു.