നീലേശ്വരം: കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി. നീലേശ്വരം നഗരസഭയില്‍ 28ാം വര്ഡില്പ്പെട്ട തൈക്കടപ്പുറം ആശുപത്രി റോഡിലെ വീടുകളിലാണ് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് കുടിവെള്ളമെത്തിക്കുന്നത്.
കുടത്തിലും ബക്കറ്റിലുമായി എടുത്തു കൊണ്ടു വന്നാണ് സാദിഖ് ഓരോ വീട്ടുകാര്‍ക്കും വെള്ളം എത്തിക്കുന്നത്. നല്ല കിണര്‍വെള്ളം ലഭിച്ചിരുന്ന ഈ മേഖലകള്‍ മേഖലയിലെ പൂഴിയെടുപ്പിനെ തുടര്‍ന്നാണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതെന്നു കൗണ്‍സിലര്‍ പറഞ്ഞു.
ഇക്കാര്യം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായും അഴിത്തല ഭാഗങ്ങളില്‍ കുടിവെള്ള വിതരണം നടത്തുമ്പോള്‍ ഇരുപത്തിയെട്ടാം വാര്‍ഡിലെ കുടിവെള്ളം കിട്ടാത്ത കുടുംബങ്ങളെയും പരിഗണിക്കാമെന്ന് നഗരസഭ വൈസ് ചെയര്മാന് പിപിമുഹമ്മദ് റാഫി ഉറപ്പു നല്‍കിയതായും സാദിഖ് അറിയിച്ചു.
ഈ ഭാഗത്ത് അടുത്തിടെയായി 11 പേര് കാന്‍സര്‍ ബാധിതരായി മരിച്ചു. ഇത് കുടിവെള്ളം അശുദ്ധമായതു മൂലമാണെന്നും ഇക്കാര്യം പഠനവിധേയമാക്കണമെന്നും സാദിഖ് പറഞ്ഞു.