പെരിയ: 12 വര്‍ഷത്തിലേറെയായി വൃക്കരോഗവുമായി പോരാടുന്ന വീട്ടമ്മയ്ക്ക് സഹായമെത്തിച്ച് പ്രവാസിക്കൂട്ടായ്മ. വൃക്കമാറ്റശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഹിണിയെ സഹായിക്കാനാണ് പ്രവാസികള്‍ രംഗത്തിറങ്ങിയത്.
തണ്ണോട്ടെ എന്‍വി തമ്പാന്റെ ഭാര്യയായ രോഹിണി 12 വര്‍ഷത്തിലേറെക്കാലമായി വൃക്കരോഗവുമായി പോരാടുന്നു. യുഎഇ യിലെയും ഒമാനിലെയും പ്രവാസികളുടെ കൂട്ടായ്മമയായ ദയയുടെ നേതൃത്വത്തില്‍ രോഹിണിയുടെ ചികിത്സാസഹായമായി രണ്ടുലക്ഷം രൂപ സ്വരുപിച്ചു.
ചികിത്സാസഹായം ദയയുടെ പ്രസിഡന്റ് എവി രാജനും മറ്റ് ഭാരവാഹികളും ചേര്‍ന്ന് എന്‍വി തമ്പാന് കൈമാറി. ചടങ്ങില്‍ ദയയുടെ രക്ഷധികാരി കുഞ്ഞിരാമന് തണ്ണോട്ട്, കെവി രാമചന്ദ്രന്, എം രവി, കെ ഗോപി, എ രാജന്, കെവി സുമേഷ്, കൃഷ്ണന് തണ്ണോട്ട്, ബാലന് കാപ്പി, കെ കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.