തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങി ദിവസങ്ങളോളം ജലപാനമില്ലാതെ അലഞ്ഞു തിരിഞ്ഞു അവശനായ നായയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. കഴിഞ്ഞ ദിവസം വടക്കെക്കൊവ്വല്‍ ഭാഗത്തായിരുന്നു സംഭവം. നായയെ വലയിട്ടു പിടിച്ചശേഷമാണ് ഭരണി ഊരിയെടുത്തത്.
ഏതാനും ദിവസങ്ങളായി ഭരണിയുമായി നായ ഓട്ടത്തിലായിരുന്നു. പിടികൂടുന്നതിനു നാട്ടുകാര്‍ ബന്ധപ്പെട്ടവരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. വല ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി അധികൃതര്‍ മണിക്കൂറുകളോളം നായയയെ പിടികൂടാന്‍ ശ്രമം നടത്തി.
പക്ഷെ നായ പിടിത്തം കൊടുത്തേയില്ല. ക്ഷീണിതനായ നായയെ ഇന്നലെ നാട്ടുകാര്‍ വാഴക്കൂട്ടത്തിനിടയില്‍ വല ഇട്ടശേഷം പിടികൂടി. പിന്നീട് ഭരണി ഊരിയെടുക്കുകയായിരുന്നു. ശേഷം ഭക്ഷണം നല്കി.
കെവി കൃഷ്ണപ്രസാദ് വൈദ്യരുടെ നേതൃത്വത്തില്‍ ഡോ.ശിഹാബ്, അയ്യൂബ്, രമേശ്, കുഞ്ഞിമൊയ്തീന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നായയെ പിടികൂടിയത്.